ഒരു പറയെടുപ്പ് കാലം, 2020 പുതിയൊരു തുടക്കവും
ഏതു പുതുവര്ഷത്തെയും പോലെ, 2020 ഉം മനോരമ കലണ്ടറിലെ വര്ഷഫലം നോക്കി കൊണ്ട് തന്നെയാണ് തുടങ്ങിയത്. ഉത്രം നാളിനു മാത്രം അല്ല, എല്ലാ നാളുകാർക്കും ഗുണദോഷസമ്മിശ്രമായ ഫലം വായിച്ചു, വലിയ പുതുമയൊന്നും പ്രതീക്ഷികാതെയാണ് 2020 തളളി നീക്കാൻ ആരംഭിച്ചത്. ഏറെ ദിവസങ്ങളായി ചില്ലറ കംപ്ലൈന്റ് കാണിച്ചു കൊണ്ടിരുന്ന ഫോൺ ഒരു ദിവസം മൊത്തമായി കേടായി. ഫോണിന്റെ കംപ്ലൈന്റ്റ് കേട്ടപ്പോൾ , ഈ അടുത്ത കാലത്തൊന്നും റെഡിയാവില്ല ഏന് മനസിലായി. നല്ല കാശും പൊടിയുമെന്നും. അപ്പോളാണ് ഡിജിറ്റൽ ഡെറ്റോക്സ് എന്ന ആശയം കിട്ടിയത്.സ്മാർട്ട് ഫോണിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും ഒരു ബ്രേക്ക്. എത്രത്തോളം പോകുമെന്ന് ഉറപ്പിലായിരുന്നു,എന്നാലും നോക്കാൻ തന്നെ തീരുമാനിച്ചു. ഓഫീസിന്റെ അടുത്തുള്ള കടയിൽ പോയി, 1200 രൂപയുടെ നോക്കിയ ഫോൺ വാങ്ങി. ഡീറ്റോക്സ് ശീലമാവുകയെങ്കിൽ സ്മാർട്ട് ഫോണും വാങ്ങേണ്ട, ആ കാശു കൈയിൽ ഇരിക്കുമല്ലോ എന്നും , ഈ നോക്കിയയിൽ തന്നെ ആവുന്നിടത്തോളം പോട്ടെ എന്ന് വിചാരിച്ചു. ഏതൊരു ആളെയും പോലെ കിടക്കുമ്പോൾ ഫോൺ കൈയെത്തും ദൂരത്തു വെച്ചും, ഉണരുമ്പോൾ ആദ്യം തന്നെ വാട്സാപ്പ് മെസ്സേജ് ചെക്ക് ചെയുക, ഫാമിലി ഗ്രൂപ്പിൽ ആരെങ്കിലും പോസ്റ്റിയിട്ടുണ്ടോ, എന്ന് ഇടയ്ക്കിടെ നോക്കുക , അങ്ങനെ സ്മാർട്ട് ഫോണിൽ അധിഷ്ഠിതമായി തന്നെയായിരുന്നു കഴിഞ്ഞ കുറെ കൊല്ലങ്ങളായി ജീവിതം പോയി കൊണ്ടിരുന്നത്. വാട്സാപ്പ് ആണ് ഇത്രയും കാലം ദിവസങ്ങൾ തള്ളി നീക്കാൻ സഹായിച്ചിരുന്നത്, എന്നാൽ അതിനു മാത്രം കോൺടാക്ട് ഇല്ലായിരുന്നു താനും. അടുപ്പമുള്ള ആയ 30 പേരും 2 ഓഫീസ ഗ്രൂപ്പും, 1 ഫാമിലി ഗ്രൂപ്പും. ഇതായിരുന്നു എന്റെ വാട്സാപ്പ് ലോകം. അങ്ങിനെ ദിവസങ്ങൾ തള്ളിനീക്കുന്നതിന്റെ ഇടയിലായാണ് ജനുവരിയിൽ മന്ദാരഗിരിയിലേക്കു പോയത്.
അങനെ സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ, അതിനെ പറ്റി മറക്കാൻ ശ്രമിച്ചു കൊണ്ട് , സ്മാർട്ട് ഫോൺ ഇല്ലാതെ ദിവസങ്ങൾ വിജയകരമായി തള്ളി നീക്കുന്നതിന്റെ ഇടയ്ക്കാണ് ദുബൈയിൽ നിന്ന് അനൂപ് oneplus 7t ഫോൺ അയച്ചു തരുന്നത്. തുറന്നു നോക്കി, അത് പോലെ തന്നെ പാക്ക് ചെയ്തു.
ദിവസങ്ങൾ അങ്ങനെ പുതുമയൊന്നും ഇല്ലാതെ പൊയ്ക്കൊണ്ടിരുന്നു. വീട്ടിൽ നിന്നും ഓഫീസിലേക്ക് , വൈകിട്ട് തിരിച്ചു വീട്ടിലേക്ക്, എല്ലാ ദിവസവും CARA വെബ്സൈറ്റിയിൽ പോയി അഡോപ്ഷൻ ലിസ്റ്റ് എത്രയായി എന്ന് നോക്കുക, ഇങ്ങനെ തന്നെയാണ് കുറെ കൊല്ലങ്ങളായിട്ട്. 2020 ആരംഭത്തിൽ വെയ്റ്റിംഗ് ലിസ്റ്റ് 500 + ഇൽ ആയിരുന്നു എല്ലാ സംസ്ഥാനങ്ങളും. ഇത് വരെ എത്തിയ സ്പീഡ് നോക്കിയാൽ 2021 മെയ് ജൂൺ മാസത്തേക്ക് ഒരു ശുഭവാർത്ത പ്രതീക്ഷിക്കാം എണ്ണാം കണക്കു കൂട്ടൽ. പക്ഷെ ജനുവരി മാസം തരക്കേടില്ലാത്ത രീതിയിൽ വെയ്റ്റിംഗ് ലിസ്റ്റ് കുറഞ്ഞു വന്നു. അങ്ങനെ ദിവസങ്ങൾ പോയി കടന്നു പോയ്കൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്ന് അമ്മയുടെ സ്കാനിങ് റിപ്പോർട്ട് അയച്ചത് കാണാൻ ഇടയായത്. ഡോക്ടറെ സംസാരിക്കാതെ ഒരു സമാധാനം കിട്ടുന്നില്ല എന്ന് വന്നപ്പോൾ ഹനീഫ് സാറിനോട് അനുവാദം ചോദിച്ചു , കൂടാതെ അനുഷയുടെ വീട്ടിൽ പറ യുടെ സമയവുമായാണ്,ഇപ്പ്രാവശ്യം പോകാൻ പറ്റുന്നുണ്ടാവില്ല എന്ന് വിചാരിച്ചിരിക്കുകയായിരുന്നു , അതും ഇതിന്റെ കൂടെ ഒന്ന് കൂടണം എന്നുണ്ടായിരുന്നു . അങ്ങനെ ഒരു ഫെബ്രുവരി 1 ഇന് എടുത്ത തീരുമാനവും, പിറ്റേ ദിവസത്തെ യാത്രയും ലൈഫ് മാറ്റി മറിയാനുള്ള ഒരു ടേർണിങ് പോയിന്റ് ആണെന്ന് അന്ന് മനസ്സിലായില്ല. ഫെബ്രുവരി 2 ഞായറാഴ്ച നാട്ടിലേക്ക് തിരിച്ചു, പിറ്റേന്നു feb 3 തിങ്കളാഴ്ച വൈകുന്നേരം ആണ് മുളയംപറമ്പത് പറ അവിടെ വീട്ടിൽ വരുന്നത്.അനൂപിന്റെ ഫാമിലി ഒഴികെ എല്ലാരും അന്ന് അവിടെ എത്തിയിരുന്നു . പറ വെയ്പ്പ് കഴ്ഞ്ഞു അടുത്ത ദിവസം കോഴിക്കോടേക്ക് പോകാൻ തെയ്യാറെടുക്കുമ്പോളാണ് ,ഒട്ടുമേ വിചാരിച്ചിരിക്കാതെ കാടാമ്പുഴ പോകാൻ ഒരു അവസരം വന്നത്.വിനുവിന്റെ കുട്ടിയുടെ ചോറൂണ്. feb 4ചൊവ്വാഴ്ച രാവിലെ രണ്ടു കാറിലായി കാടാമ്പുഴയ്ക്ക് പോയി, ചൊവ്വാഴ്ചയിട്ടും തിരക്ക് തീരെയില്ല. മുട്ടറക്കലും, ചോറൂണുമെല്ലാം പെട്ടെന്ന് തന്നെ കഴിഞ്ഞു. ഇത് വരെ ഞാൻ കണ്ടിട്ടില്ലാത്ത പൂമൂടൽ കാണാൻ കഴ്ഞ്ഞു. അങ്ങിനെ എന്ത് കൊണ്ടോ നല്ലൊരു ദിവസമായി തോന്നി അന്ന് .അവിടെ നിന്ന് തിരിച്ചു, ഹൈവേയിൽ എത്തി ഭക്ഷണം കഴിച്ചു, ഞാൻ മാത്രം കോഴിക്കോട്ടേക്ക് തിരിച്ചു. പോകുന്ന വഴി ചാലിയം ഓഫീസിൽ കയറണം . 2 മണിക്കൂറിൽ ചാലിയം ഓഫീസിലെത്തി, അവിടുത്തെ കാര്യങ്ങൾ കഴ്ഞ്ഞു ഞാൻ വീട്ടിലേക്ക് പോയി.പിറ്റേന്ന് Feb 5 ഒരിക്കൽ ആയിരുന്നു. അച്ഛച്ഛന്റെ ശ്രാദ്ധം.ഡോക്ടർ സജിത്തിനെ കാണാൻ വിചാരിച്ച ദിവസം അന്നായിരുന്നു. ഡോക്ടറെ കണ്ടു കഴിഞ്ഞിട്ട്, പറ്റുകയാണെങ്കിൽ ഉച്ചയോടെ, അല്ലെങ്കി അടുത്ത ദിവസം രാവിലെ തന്നെ തിരിച്ചു ബാംഗ്ലൂർക്ക് പോകണം എന്നാണ് പ്ലാൻ. അങ്ങനെ ഷാജുവിന് മീൻ വാങ്ങാൻ പുതിയാപ്പ ഹാർബറിൽ പോവണം എന്ന് പറഞ്ഞു 6 മണിക്ക് വീട്ടിൽ നിന്നിറങ്ങി, നേരെ ഷാജുവിന്റെ വീട്ടിൽ പോയി, അവിടെ നിന്ന് ഡോക്ടറുടെ വീട്ടിലേക്ക് പോയി. സ്കാനിംഗ് റിപ്പോർട്ട്, ഞാൻ നേരത്തെ തന്നെ കാറിലേക്ക് എടുത്തു വെച്ചിരുന്നു. (ഡോക്ടറെ കാണാൻ ആണ് എന്റെ ഈ വരവ് എന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു). ഡോക്ടറെ കണ്ടു, കാര്യങ്ങൾ സ്മസാരിച്ചു തിരിച്ചു വീട്ടിൽ എത്തി.ചില ഓഫീസിൽ വർക്കുകൾ ചെയ്തു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ആണ് ആ ഒരു മെസ്സേജ് മൊബൈലിൽ വന്നത്. നമ്മൾ ഇത്രയും കാലം കാത്തിരുന്ന ആ ഒരു സന്ദേശം. CARA യിൽ നിന്ന്. ഒരു കുട്ടി നമുക്ക് വേണ്ടി കാത്തിരിക്കുന്നു, അങ്ങ് തമിഴ് നാട്ടിൽ, സേലം അടുത്ത് , ഡാനിഷ്പെട്ട എന്ന ഒരു ഗ്രാമത്തിൽ. ഒരു നിമിഷം പോലും പാഴാക്കാതെ ഞാൻ പോർട്ടലിൽ ലോഗിൻ ചെയ്തു. കുട്ടിയുടെ ഫോട്ടോ, മെഡിക്കൽ റിപ്പോർട്ട്, എല്ലാം ഉണ്ട്.48 മണിക്കൂറിനുള്ളിൽ നമ്മൾ കുട്ടിയെ കൺഫേം ചെയ്യണം. വേണമെന്നോ, വേണ്ടെന്നോ നമ്മൾ അതിനുള്ളിൽ പറയണം. ഞാൻ അപ്പോൾ തന്നെ വേഗം അനുഷയെ വിളിച്ചു വിവരം പറഞ്ഞു. ആ സമയത് അവിടെ ചിറവറമ്പത് കാവിൽ നിന്നുള്ള പറ വഴിപാട് നടന്നു കൊണ്ടിരിക്കുകയായിരുന്നു. വിവരം പറഞ്ഞു. എല്ലാരേയും അറിയിച്ചു. ഒരേ ഒരു കൺഫ്യൂഷൻ.ഈ ഒരു മെസ്സേജ് വരാൻ ഞങ്ങൾ കാത്തിരുന്നത് കേരളത്തിൽ നിന്നാണ്. വെയ്റ്റിംഗ് ലിസ്റ്റ് കുറവും കേരളത്തിൽ ആയിരുന്നു. പിന്നെ എങ്ങനെ തമിഴ് നാട് കയറി വന്നു. ? കുട്ടിയുടെ ഫോട്ടോ കണ്ടു ആർക്കും ഇമ്പ്രെസ്സിവ് ആയി തോന്നാത്തത് കാരണം എന്ത് ചെയ്യണം എന്ന് ആലോചിച്ചു കൊണ്ടിരുന്നു. ഷാജുവുമായി ആലോചിച്ചപ്പോൾ ഒരു കാര്യം എനിക്ക് മനസിലായി. ഈ അവസരം വിട്ടു കളയാനുള്ളതല്ല. ഇനി വരാൻ പോകുന്ന 2 അവസരങ്ങൾ , അത് എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല. രാത്രി അനുഷയെ ഫോണിലൂടെ സംസാരിച്ചു, നമ്മൾ സേലം പോയി കുട്ട്യേ നേരിട്ട് കാണാൻ തീരുമാനിച്ചു. പിറ്റേന്ന് ഞാൻ അച്ഛന്റെ കൂടെ ബലിയിടാൻ തിരുന്നാവായ വരെ ഡ്രൈവ് ചെയ്തു പോകാമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. അവസാന നിമിഷത്തെ പ്ലാനിങ് ആയതു കാരണം അത് ചേഞ്ച് ചെയ്യാനായില്ല . അതി രാവിലെ തിരുന്നാവായ പോയി, ഗുരുവായൂരിൽ നിന്ന് ചെറിയച്ഛൻ ബലിയിടാൻ വരുന്നുണ്ടായിരുന്നു. വിവരങ്ങളെല്ലാം പറഞ്ഞു. ബലിയിടൽ കഴിഞ്ഞിട്ട്, അച്ഛനെ കുറ്റിപ്പുറം ബസ്സ്റ്റാൻഡിൽ ഇറക്കിയിട്ട് ഞാൻ കോതച്ചിറയിലേക്ക് കിട്ടുന്ന സ്പീഡിൽ പറന്നു. ഒന്നര മണിക്കൂറിൽ അവിടെയെത്തി , അടുത്ത ഒരു 1 മണിക്കൂറിന്നുനിൽ അനുഷയെയും കൂട്ടി ഞാൻ അവിടെ നിന്നിറങ്ങി.പാലക്കാട്, അനിമാമയുടെ വീട്ടിൽ ഒന്ന് കയറി വേഗം തന്നെ ഇറങ്ങി. അപ്പോൾ തന്നെ സമയം 2 .30 മണിയായി. അഡോപ്ഷൻ സെന്ററിലെ ഫോണിലേക്ക് വിളിച്ചിട്ട് ആരെയും കിട്ടിയില്ലായിരുന്നു. പിന്നെ അവിടെ നിന്ന് ജ്ഞാനരാജ് എന്നൊരാൾ വിളിച്ചു. സോഷ്യൽ വർക്കർ ഇൻ ചാർജ്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ , നിയമപരമല്ലെങ്കിലും , അദ്ദേഹം വന്നോളാൻ പറഞ്ഞു. എങ്ങനെയൊക്കെ വേഗം പോയിട്ടും, 5.30 മണിയായി സേലം ടൌൺ എത്തിയപ്പോൾ.ഹൈവേയിൽ പല സ്ഥലത്തും മേൽപ്പാലത്തിന്റെ പണി നടക്കുന്നത് കാരണം ചിലയിടങ്ങളിൽ കുടുങ്ങി. സേലം ബാംഗ്ലൂർ ഹൈവേയിൽ ദേവാട്ടിപ്പറ്റിയിൽ നിന്ന് ഏർക്കാട് റോഡിൽ ആണ് ഡാനിഷ്പേട് എന്ന ഗ്രാമം പ്രദേശം .ബെഥേൽ അഗ്രികളർ ഫെല്ലോഷിപ്പ് എന്നാണ് സ്ഥാപനത്തിന്റെ പേര്. സ്ഥാപനത്തിൽ എത്തിയപ്പോൾ ജ്ഞാനരാജ് നമ്മുക്കായി കത്തു നില്കുന്നുണ്ടയിരുന്നു. നമ്മൾ ദൂരെ നിന്നാണ് വരുന്നതെന്നും, ഞാൻ ബാംഗ്ലൂർ ആണ് ജോലി ചെയുന്നത് എന്നും പറഞ്ഞപ്പോൾ, അദ്ദേഹം കുട്ടിയെ കാണിച്ചു തരാമെന്നു പറഞ്ഞു. 2 മിനിറ്റ് താമസം അവിടുത്തെ ആയ കൈയിൽ ഒരു ഒരു കുഞ്ഞുമായി വന്നു. ഫോട്ടോയിൽ കണ്ടപോലെയല്ല നേരിൽ കണ്ടപ്പോൾ. കുറെ നേരം കുട്ടി അനുഷയുടെ കൈയിൽ കിടന്നു എല്ലാരേയും കൗതുകത്തോടെ നോക്കി. പൂർണി എന്നാണ് അവർ ഇപ്പോൾ ഇട്ടിരിക്കുന്ന പേര്. ഇനി വേറെ ഇടവും വലവും ഒന്നും ആലോചിക്കാനില്ല, അടുത്ത ദിവസം തന്നെ പോർട്ടൽ വഴി കൺഫേം ചെയുക തന്നെ എന്ന് തീരുമാനിച്ചു അവിടെ നിന്നിറങ്ങി. ഹൈവേയിൽ കയറി , ആദ്യം കാണുന്ന ഒരു ഹോട്ടലിൽ കയറി. അത് വരെ ഉണ്ടായിരുന്ന എല്ലാ വിഷമവും, കൺഫ്യൂഷനും മാറി. എന്താണെന്ന് അറിയില്ല, നല്ല വിശപ്പ് തോന്നി. നല്ല പോലെ കഴിച്ചു, അവിടെ നിന്ന് ഇറങ്ങി ബാംഗ്ലൂർ പിടിച്ചു. മനസ്സ് വളരെ റീലാക്സിഡ് ആയ പോലെ തോന്നി. പിറ്റേന്ന് തന്നെ ഓഫീസിൽ എത്തി, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തീരുമാനമെടുക്കാനുള്ള തയാറെടുപ്പ് മനസ്സകമായി ചെയ്തു. ഓഫീസിൽ എല്ലാവരോടും ഈ കാര്യം ചർച്ച ചെയ്തിരുന്നു. ഫോട്ടോയും കാണിച്ചിരുന്നു. അധികം താമസിപ്പിക്കാതെ പോർട്ടലിൽ ലോഗിൻ ചെയ്തു അക്‌സെപ്റ്റ് ചെയ്തു.വൈകുന്നേരം ആയപ്പോൾ , ജ്ഞാനരാജ് ഫോൺ ചെയ്തു, വരുന്ന ആഴ്ച 12 ഇന് ബുധനാഴ്ച തന്നെ സേലം എത്താൻ പറഞ്ഞു . കുറഞ്ഞ സമയത്തിനുള്ളിൽ പേപ്പർ വർക്കുകൾ കുറെ വേണ്ടിയതിനാൽ പിറ്റേ ദിവസം തന്നെ ഞങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചു .
ടേർണിങ് പോയിന്റ് എന്ന് ഹൈലൈറ് ചെയാൻ കാരണം, കാര്യങ്ങൾ ഇത് വരെ എത്തിച്ചത്, ദൈവത്തിന്റെ ഒരു ഇടപെടൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു അന്ന് അങ്ങനെ നാട്ടിലേക്ക് വന്നില്ലെങ്കിലും വരാനുള്ള എസ്എംഎസ് വരുമായിരിക്കും, പക്ഷെ എനിക്ക് ഇങ്ങനെ വിശ്വസിക്കാനാണ് താല്പര്യം.
———————————————————————————————————————————–
കടലാസുകൾ എല്ലാം ഒരു ദിവസം കൊണ്ട് ശെരിയാക്കി, 11 ഇന് രാവിലെ ഞങ്ങൾ എല്ലാരും സേലത്തേക്ക് തിരിച്ചു. ഓൺലൈൻ വഴി സേലത്തുള്ള ഹോട്ടൽ ഗ്രീൻറിഡ്ജിൽ റൂം ബുക്ക് ചെയ്തിരുന്നു. ഇടക്കെപ്പോളോ ജ്ഞാനരാജ് ന്റെ എസ്എംഎസ് വന്നു. കുട്ടിയ്ക് ഞങ്ങൾ വേറെ പേര് ഇടാൻ വെച്ചിട്ടുണ്ടോ എന്ന്. അത് വരെ ഞാൻ ആരോടും പറയാത്ത ആ പേര് എസ്എംഎസ് ആയി മൂപ്പർക്ക് അയച്ചു കൊടുത്തു. “അളകനന്ദ”. ടയർ പഞ്ചർ ആയി വാളയാറിൽ ഒരു മണിക്കൂറിലധികവും വഴിയിൽ കിടന്നതിനാൽ 5 മണി ആയപ്പോളാണ് സേലം എത്തിയത്. നേരം വെളുപ്പിക്കുക എന്നത് വലിയ ബുദ്ധിമുട്ടായി തോന്നി. ഉറങ്ങാതെ ഉറങ്ങാതെ നേരം വെളുപ്പിച്ചു, 9 മണിയായപ്പോൾ ഞങ്ങൾ ബെഥേൽ ഹോമിൽ എത്തി. ജ്ഞാനരാജ് 5 മിനുറ്റിൽ എത്തി, വൈകാതെ തന്നെ ഫോര്മാലിറ്റികളിലേക്ക് നമ്മൾ കടന്നു. ഡോക്യുമെന്റ് വെരിഫിക്കേഷൻ നടന്നു കൊണ്ടിരിക്കുമ്പോൾ തന്നെ അവർ കുട്ടിയെ നമ്മുടെ അടുത്തേക്ക് കൊണ്ട് വന്നു. അവസാന വട്ട വെരിഫിക്കേഷൻ ചൈൽഡ് വെൽഫെറെ പ്രവർത്തകർ ആണ് ചെയുന്നത്, അവർ വരാൻ താമസം ഉണ്ടെന്നു പറഞ്ഞു. അത്രയും നേരം, അനുഷയും, അമ്മയും കുട്ടിയെ എടുത്തു കൊണ്ട് നടന്നു. ഒരു അനൗപചാരിക പരിചയപ്പെടൽ . കോടതിയിൽ കൊടുക്കാനുള്ള അഫിഡവിറ് പ്രിന്റ് എടുത്തു, ഞാനും കുട്ടിയുടെ അടുത്തേക്ക് പോയി.പരിചയകേടൊന്നുംമില്ല .ആരുടെയടുത്തേക്കും വരും. എല്ലാവരുടെയും കൈകളിൽ കിടന്നു, മുഖത്തേക്ക് നോക്കിയിരിക്കും. അത് വരെ ഉണ്ടായിരുന്ന സമ്മർദ്ദമെല്ലാം കുറഞ്ഞു കൊണ്ടിരിക്കുന്നു. പേപ്പർ വർക്കുകളിൽ വല്ല കുഴപ്പവമുണ്ടോ, ആരെങ്കിലും ഏതെങ്കിലും പ്രശ്നങ്ങൾ കണ്ടു പിടിച്ചു വരുമോ, ഇങ്ങനെയൊക്കെ ആലോചിച്ചയാണ് ഞാൻ നിൽക്കുന്നത്. ഇനിയിപ്പോ ചൈൽഡ് വെൽഫെറെ ഇന്റെ ആളുകൾ എന്തൊക്കെയാണാവോ ചോദിക്കുന്നെ എന്നും വിചാരിച്ചു ഞാൻ അവരെ വെയിറ്റ് ചെയ്തു. വൈകാതെ അവർ എത്തി, കൂടെ ഒരു ഡോക്ടറും. ഒരു മേശക്കു ചുറ്റുമിരുന്നു ഇന്റർവ്യൂ ആണ്. എല്ലാം ഒരു ഫോര്മാലിറ്റി ആണെന്ന് ജ്ഞാനരാജ് പറഞ്ഞിരുന്നു, എന്നാലും ഇത് പോലെയുള്ള കാര്യങ്ങൾ വരുമ്പോ എനിക്ക് എപ്പോളും ഒരു ആശങ്കയാണ്. തയാറാക്കി വെച്ചിരുന്ന കടലാസുകൾ എല്ലാം പരിശോദിച്ചു. തൃപ്തരായി. എന്തിനാ ഇത്ര തിടുക്കപ്പെട്ടു ഒരു തീരുമാനം, 10 കൊല്ലമല്ലേ ആയിട്ടുള്ളു , ട്രീട്മെന്റിന് ടൈം ഇനിയും കിടക്കുകയല്ലേ എന്നായി ടീമിലെ ഒരാൾ ചോദിച്ചത്. ആ ചേട്ടൻ തമാശിച്ചതാണോ അല്ലയോ എന്ന് എനിക്ക് ഒരു സംശയം. അവർക്ക് വേണ്ട രീതിയിൽ തന്നെ ഞാൻ അതിനു മറുപടി പറഞ്ഞു, പിന്നെ വേറെ ചോദ്യം ഒന്നും ഉണ്ടായില്ല. അപ്പൊ ഓക്കേ, കുട്ട്യേ കൈമാറാം എന്ന് പറഞ്ഞു. നമ്മൾ എല്ലാവരും പുറത്തിറങ്ങി ക്യാമറകളുമായി അവിടുത്തെ കുറച്ച സ്റ്റാഫ്‌സ് റെഡിയായി നിൽപ്പുണ്ട്, ഔപചാരികമായി അവർ കുട്ടിയെ ഞങ്ങൾക്ക് കൈമാറി, ഞങ്ങൾ നാല് പേരും ചേർന്ന്, അവളെ സ്വീകരിച്ചു. ഇനി രണ്ടു കാര്യങ്ങൾ കൂടി, ചെയ്യാനുണ്ട്, കുട്ടിയുടെയും, മാതാപിതാക്കളുടെയും ഒരു ഫാമിലി ഫോട്ടോ എടുക്കണം, വക്കീലിന്റെ ഓഫീസിൽ പോകണം, അഫിഡവിറ് അവിടെ വെച്ചാണത്രെ സൈൻ ചെയേണ്ടത്. ആയമാരോടെല്ലാം നന്ദി പറഞ്ഞു, അവരെ സന്തോഷിപ്പിച്ചു, ഞങ്ങൾ ഇറങ്ങി. ഫോട്ടോ എടുക്കാൻ ഉള്ള സ്റ്റുഡിയോ ജ്ഞാനരാജ് കണ്ടു വെച്ചിട്ടുണ്ടായിരുന്നു. അവിടെ വരുന്നവരെയെല്ലാം സ്ഥിരം കൊണ്ട് പോകുന്ന സ്റ്റുഡിയോ ആണെന്ന് തോന്നുന്നു.എന്തായാലും ഒരു ഒറ്റമുറി സ്റ്റുഡിയോ, അവിടെ ചെന്ന് കുട്ടിയുടെ മാത്രമായും, ഞങ്ങൾ രണ്ടു പേരെയും ചേർത്തും, കുറെ ഫോട്ടോകൾ എടുത്തു, ഞങ്ങൾ വക്കീലിന്റെ ഓഫീസിലേക്ക് ലക്ഷ്യമാക്കി അവിടെ നിന്ന് ഇറങ്ങി. സമയം അപ്പോളേക്കും 4 മണിയായി, സമയം ഉണ്ടെങ്കിൽ ഇന്ന് തന്നെ തിരിച്ചു പോകണം, കോഴിക്കോട് എത്തില്ല എന്നുണ്ടെങ്കിൽ കോയമ്പത്തൂരിൽ തങ്ങാം എന്നൊക്കെയായിരുന്നു വിചാരിച്ചത്, പക്ഷെ അത് ഇനി നടക്കില്ല ഏന് മനസ്സിലായി. വക്കീലിന്റെ ഓഫീസിൽ എത്തി, അവിടുത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ 6 മണി കഴിഞ്ഞു . സേലം കോടതിയിൽ ഹെയറിങ്ങിനു വിളിക്കും, തീയതി മുൻകൂട്ടി പറയാം എന്ന് പറഞ്ഞു, ഞാനാരാജ് ഞങ്ങളെ യാത്ര അയച്ചു. ഞങ്ങൾ നേരെ ഹോട്ടലിലേക്ക് മടങ്ങി. തിരികെ നമ്മൾ ഹോട്ടലിൽ എത്തി. ഈ നേരം അത്രയ്ക്കും ഒരു ബഹളവുമില്ലാതെ ഉറങ്ങിയും, ഉണർന്നും കുട്ടി അനുഷയുടെ കൈയിൽ ഇരുന്നു. ഞങ്ങൾ റൂമിൽ എത്തി, കുട്ടിയെ ബെഡിൽ കിടത്തി. അപ്പോളും നല്ല ഉറക്കം ആണ്. ഉറക്ക ക്ഷീണം എനിക്ക് ഏറെ ഉണ്ടെങ്കിലും , കുട്ടിയെ നോക്കി ഇരുന്നു കൊണ്ട് ഞാൻ ഒന്ന് ഫ്ലാഷ്ബാക്കിലേക്ക് പോയി. ഈ അഡോപ്ഷൻ പ്രോസസ്സിലേക്ക് എത്താനുള്ള തീരുമാനം, രജിസ്റ്റർ ചെയ്തത്, വെരിഫിക്കേഷൻ, ഡോക്യൂമെന്റസ് ശെരിയാക്കാൻ നടന്നത്, പിന്നെ എല്ലാ ദിവസവും, സൈറ്റിൽ കയറി സ്റ്റാറ്റസ് നോക്കിയിരുന്നത്, വെയ്റ്റിംഗ് ലിസ്റ്റ് 2800 ഇൽ നിന്ന് തുടങി, എന്താ ഇത് നീങ്ങാതെ എന്ന് ആലോചിച്ചു വിഷമിച്ചിരുന്നത്, മനസ്സ് മടുത്തു, ഇനി നോക്കുന്നില്ല എന്ന് തീരുമാനിച്ചു, പിറ്റേ ദിവസം തന്നെ സ്റ്റാറ്റസ് നോക്കിയിരുന്നത്, CARA യിൽക്ക് അയച്ചുകൊണ്ടിരുന്ന മെയിലുകൾ, വിവരാവകാശ നിയമ പ്രകാരം വൈയ്റ്റിങ് ലിസിറ്റിലെ ഡീറ്റെയിൽസ് ചോദിച്ചത്, വെയ്റ്റിംഗ് ലിസ്റ് മറികടക്കാനുള്ള വഴികൾ ആലോചികൊണ്ട് തള്ളി നീക്കിയ ദിവസങ്ങൾ, രാഷ്ട്രീയക്കാരെ അന്വേഷിച്ച നടന്നത്, പരിചയമുള്ളവരോട് സഹായം ചോദിച്ചത്, ഒരു പ്രതീക്ഷയായി കരീം സർ CM റിലീഫ് ഫണ്ട് കൈ മാറാൻ സിഎമ്മിനെ കാണാൻ പോയപ്പോ, എന്റെ കാര്യം പറഞ്ഞു ഒരു റഫറൻസ് ലെറ്റർ കൊടുത്തത്, ഇടക്ക് ഹെല്പ് ചെയാം എന്നും പറഞ്ഞു സാഹചര്യം മുതലാക്കാൻ ശ്രമം നടത്തിയ ആളുകൾ ,അങ്ങനെ 3 കൊല്ലാതെ കാര്യങ്ങൾ ഒരു സിനിമയിലെ പോലെ ഞാൻ ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോളാണ്, അനുഷ എന്നെ വർത്തമാനകാലത്തേയ്ക്ക് തിരിച്ചു കൊണ്ട് വന്നത്.
—————————————————To be continued——————- തുടരും ———–March 30, 2020